കോട്ടയം വിയര്‍ക്കുന്നു...

Friday 2 March 2018 2:00 am IST
ചൂട് ഏറിയതോടെ ജില്ല വിയര്‍ക്കുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും ചൂട് കൂടുകയാണ്. സാധാരണ ഫെബ്രുവരി മാസങ്ങളില്‍ അനുവഭപ്പെടുന്ന ചൂടിന്റെ അളവിലും കൂടുതലാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്.

 

കോട്ടയം: ചൂട് ഏറിയതോടെ ജില്ല വിയര്‍ക്കുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും ചൂട് കൂടുകയാണ്. സാധാരണ ഫെബ്രുവരി മാസങ്ങളില്‍ അനുവഭപ്പെടുന്ന ചൂടിന്റെ അളവിലും കൂടുതലാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. 

ഇപ്പോള്‍ ലഭിക്കേണ്ടിയരുന്ന മഴയുടെ അളവിലും കുറവ് ഉണ്ടായിട്ടുണ്ട്. 34 മുതല്‍ 37 ഡിഗ്രിവരെയാണ് കോട്ടയത്തെ കഴിഞ്ഞ ദിവസങ്ങളിലെ ചൂട്. വരും ദിവസങ്ങളിലും താപനില വര്‍ദ്ധിക്കാനുള്ള സാദ്ധ്യതയാണ് അധികൃതര്‍ നല്‍കുന്നത്. 

ചൂട് വര്‍ദ്ധിച്ചതോടെ ജലാശയങ്ങള്‍  വറ്റിവരണ്ട് തുടങ്ങി. കിഴക്കന്‍ മേഖലകളിലൂടെ ഒഴുകുന്ന പുഴകളില്‍ ജലനിരപ്പ് കുറഞ്ഞത് കുടിവെള്ള പദ്ധതികളെ ബാധിക്കും. മണിമലയാറ്റില്‍ പലയിടത്തും ഒഴുക്ക് മുറിഞ്ഞു. മീനച്ചിലാറ്റിലും വെള്ളം കുറഞ്ഞു. മണിമലയാറ്റിലെയും മീനച്ചിലാറ്റിലേയും വെള്ളത്തിന്റെ അളവ് കുറയുന്നത് കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക കൂട്ടുന്നു.പകല്‍ സമയത്ത് ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന 11 മണി മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ കഴിവതും പുറത്തിറങ്ങുന്നത് ശ്രദ്ധിക്കണം.  ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. കടുത്ത ചൂട് കൃഷിയേയും ബാധിച്ചതോടെ പച്ചക്കറി, വാഴ, നെല്‍കര്‍ഷകര്‍ ആശങ്കയിലാണ്. പാടശേഖരങ്ങളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. വാഴകൃഷിയില്‍ ഏറെ നാശം ഉണ്ടാകുന്നു. വെള്ളം കുറഞ്ഞതോടെ വാഴ ഒടിഞ്ഞുവീഴുന്നു. 

പാടശേഖങ്ങളില്‍ ആവശ്യത്തിന് വെള്ളം കയറ്റിയിറക്കാന്‍ കഴിയുന്നില്ല. ഇതുകാരണം നെല്‍ചടികള്‍ ഉണങ്ങാന്‍ തുടങ്ങി. ചൂട് കൂടിയാല്‍ വ്യാപക കൃഷിനാശം ഉണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വേനല്‍ച്ചൂടി്ല്‍ പൊരിഞ്ഞു തുടങ്ങിയതോടെ തണ്ണിമത്തന് നാട്ടില്‍ പ്രിയമേറി. പട്ടണത്തില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലെ പഴക്കടകളില്‍ തണ്ണിമത്തന്‍ ഇടംപിടിച്ചു തുടങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.