ട്രെയിന്‍-ബസ് യാത്രാനിരക്കില്‍ വലിയ അന്തരം കെഎസ്ആര്‍ടിസിക്ക് ദീര്‍ഘദൂരയാത്രക്കാര്‍ നഷ്ടപ്പെടും

Friday 2 March 2018 2:00 am IST
യാത്രാക്കൂലിയിലുണ്ടായ വര്‍ദ്ധന മൂലം കെഎസ്ആര്‍ടിസിക്ക് ദീര്‍ഘദൂര യാത്രക്കാരെ നഷ്ടപ്പെടാന്‍ സാധ്യത. ട്രെയിന്‍- ബസ് യാത്രാനിരക്കിലെ വലിയ അന്തരമാണ് ഇതിന് കാരണം.

 

 

കോട്ടയം: യാത്രാക്കൂലിയിലുണ്ടായ വര്‍ദ്ധന മൂലം കെഎസ്ആര്‍ടിസിക്ക് ദീര്‍ഘദൂര യാത്രക്കാരെ നഷ്ടപ്പെടാന്‍ സാധ്യത. ട്രെയിന്‍- ബസ് യാത്രാനിരക്കിലെ വലിയ അന്തരമാണ് ഇതിന് കാരണം. 

ടിക്കറ്റ് നിരക്കിന് പുറമേ സെസും കൂടി വരുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.ഇക്കാരണത്താല്‍ ബസ് നിരക്ക് വര്‍ദ്ധനയുടെ നേട്ടം കെഎസ്ആര്‍ടിസിക്ക്  ഉണ്ടാകില്ല. 

പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നലെ നിലവില്‍ വന്നതോടെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകളില്‍  യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് പ്രകടമായിരുന്നു. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പും ലാഭകരം ട്രെയിന്‍ യാത്രയായിരുന്നു. എന്നാല്‍ പാളം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതിനാല്‍ സീസണ്‍ യാത്രക്കാര്‍ ഉള്‍്‌പ്പെടെയുള്ളവര്‍ ബസ്സുകളിലേക്ക് മടങ്ങി. ഇവര്‍ വീണ്ടും ട്രെയിനിലേക്ക് മടങ്ങനാനുള്ള സാധ്യത കൂടുതലാണ്. ജനശതാബ്ദി സെക്കന്റ് ്ക്ലാസില്‍ കോട്ടയത്ത് നിന്ന് കോഴീക്കോടിന് 140 രൂപയ്ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സ്ഥാനത്ത് കെഎസ്ആര്‍ടിസി ഫാസ്റ്റിലാണെങ്കില്‍ 184 രൂപ കൊടുക്കണം. 

എക്‌സ് പ്രസ്ിലാണെങ്കില്‍ 90 രൂപ മാത്രമാണ്. തിരുവനന്തപുരത്തേക്ക് ജനശതാബ്ദിക്ക്  110 രൂപയ്്ക്ക് യാത്ര ചെയ്യാം.അതേ സമയം കെഎസ്ആര്‍ടിസി ഫാസ്റ്റില്‍ 127 രൂപ കൊടുക്കണം. വേണാട് എക്‌സ്പ്രസിലാണെങ്കില്‍ 65 രൂപയ്ക്ക് തിരുവനന്തപുരത്ത് എത്താം. എറണാകുളത്തേക്ക് എക്‌സ്പ്രസിലാണെങ്കില്‍ 40 രൂപ കൊടുത്താല്‍ മതി. കെ.എസ്ആര്‍ടിസിക്ക് 68 രൂപ കൊടുക്കണം.  

നിരക്ക് വര്‍ദ്ധന കെഎസ്ആര്‍ടിസിയുടെ വരുമാനം കൂട്ടുകയില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിലയിരുത്തല്‍. അതേ സമയം നിരക്ക് വര്‍ദ്ധന സ്വകാര്യ ബസ്സുടമകള്‍ക്ക് നേട്ടമുണ്ടാക്കും. സ്ഥിരം യാ്ത്രക്കാര്‍ക്ക് ട്രാവല്‍ കാര്‍ഡ് നല്‍കി യാത്രക്കൂലിയില്‍ ഇളവ് കൊടുക്കുന്നുണ്ട്. 

കെഎസ്ആര്‍ടിസി തത്ക്കാലം ട്രാവല്‍ കാര്‍ഡുകള്‍ കൊടുക്കണ്ടെന്നാണ് തീരുമാനിച്ചത്. അശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിച്ച ട്രാവല്‍ കാര്‍ഡുകള്‍ കോര്‍പ്പറേഷന് നഷ്ടവും യാത്രക്കാരന് ലാഭവും ഉണ്ടാക്കിയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ട്രാവല്‍ കാര്‍ഡുകള്‍ ഇറക്കിയാല്‍ മതിയെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.