സിപിഐ നേതൃത്വത്തിനെതിരെ ഇസ്മയില്‍ രംഗത്ത്

Friday 2 March 2018 10:14 am IST

മലപ്പുറം: കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നല്‍കി. റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയത് അനാവശ്യമാണെന്നും പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇസ്മയില്‍ കുറ്റപ്പെടുത്തി. 

ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. വിഷയത്തില്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മയിലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍. 

ഇസ്മയിലിന്റെ പരാതി പരിശോധിക്കുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാവില്ലെന്നും സുധാകര്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.