കൊഹിമ: റീപോളിങ് പ്രഖ്യാപിച്ച നാഗാലാന്‍ഡിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. തമംലു, പെരണ്, കൊഹിമ ടൗണ്‍, ചിസാമി, ഫെക്, തിസിറ്റ്, പന്ഗ്രോ-കിഫൈര്‍, ലോഹിം-ചാരെ എന്നീ മണ്ഡലങ്ങളിലാണ് റീപോളിങ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയാണ് വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
ഫെബ്രുവരി 27നാണ് സംസ്ഥാനത്തെ 60 സീറ്റുകളില്‍ 59 എണ്ണത്തില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടക്കവെ തിസിറ്റിലെ പോളിങ് സ്റ്റേഷന് മുമ്പില്‍ സ്ഫോടനം നടന്നിരുന്നു. ഒമ്പതു മണ്ഡലങ്ങളിലെ 13 ബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്. വിവിധ കാരണങ്ങളാല്‍ ഇവിടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ ദിവസം തടസപ്പെട്ടിരുന്നു.
വിശാല നാഗാലാന്റിനായി പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സമാധാനക്കരാര്‍ ഒപ്പിട്ടതിനശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്. 67% പോളിംഗ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: