ഛത്തീസ്ഗഡില്‍ പത്ത് മാവോയിസ്റ്റുകളെ വധിച്ചു

Friday 2 March 2018 10:45 am IST
"undefined"

സുക്മ: ഛത്തീസ്ഗഡിലെ ബിജ്പുരിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജ്പുരിലെ കാന്‍കറില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും സ്‌പെഷല്‍ ഡിജി ഡി.എം. അശ്വതി പറഞ്ഞു. 

സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ റിസര്‍വ് ഗാര്‍ഡ്, ലോക്കല്‍ പോലീസ് തുടങ്ങിയ സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഛത്തീസ്ഗഡില്‍ കഴിഞ്ഞ മാസവും സുരക്ഷാ സേനയ്ക്കുനേരെ നിരവധി തവണ മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.