തിയറ്റര്‍ സമരം ആരംഭിച്ചു

Friday 2 March 2018 11:09 am IST
"undefined"

കൊച്ചി: ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച്  സിനിമ തിയറ്ററുകള്‍ ഇന്ന് അടച്ചിടും. കേരളത്തോടൊപ്പം തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളിലും തിയറ്റര്‍ അടച്ചിടും. മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. ഇതിനോട് പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് തിയറ്ററുകള്‍ അടച്ചിടുന്നത്.

കേരളത്തില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ 604 സ്‌ക്രീനുകളില്‍ പ്രദര്‍ശനം ഉണ്ടാകില്ല. ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തിയറ്ററുകള്‍ ഇന്നു പ്രവര്‍ത്തിക്കില്ല. തെക്കന്‍ സംസ്ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ നിര്‍ദേശ പ്രകാരമാണു പണിമുടക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.