കണ്ണൂര്‍: എടയന്നൂരിലെ എസ.പി ഷുഹൈബിനെ (29) വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. കൊലയാളികള്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റമെന്ന് പൊലീസ് പറയുന്നു. സിപിഎം പ്രവര്‍ത്തകരായ തെരൂര്‍ പാലയോട് സ്വദേശികളായ കെ. രജത് (22), കെ. സഞ്ജയ് (24) എന്നിവരെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഇതുവരെ ഒന്‍പത് പേര് അറസ്റ്റിലായി. കൊലപാതകം നടത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും അക്രമികള്‍ക്ക് സഹായം നല്‍കിയതിലും പങ്കാളികളായ നാലുപേരുമാണ് അറസ്റ്റിലായിട്ടുള്ളത്. അക്രമത്തില്‍ പങ്കാളിയായെന്ന് സംശയിക്കുന്ന ജിതിനെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. ഇതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: