സിവില്‍ ജുഡീഷ്യല്‍ പരീക്ഷ: അഭിമാന നേട്ടവുമായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍

Friday 2 March 2018 11:43 am IST
എന്റെ കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല, എന്നാല്‍ അവർക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ഞാൻ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന്റെ ഫലം ഇപ്പോള്‍ കിട്ടി.

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് സിവില്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍ ഒന്നാമത്. ഡെറാഡൂണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ അശോക് കുമാര്‍ തോഡിയുടെ പകള്‍ പൂനം തോഡിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് അശോക് കുമാര്‍ പറഞ്ഞു. "എന്റെ കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ  സാധിച്ചിരുന്നില്ല, എന്നാല്‍ അവർക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ഞാൻ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന്റെ ഫലം ഇപ്പോള്‍ കിട്ടി. ഈ പരീഷയ്ക്കായി കഴിഞ്ഞ നാലു വര്‍ഷമായി പൂനം കടുത്ത പരിശ്രമത്തിലായിരുന്നു. ഇതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

പൂനത്തിന്റെ ഈ അഭിമാന നേട്ടം ആഘോഷിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ അശോകിന്റെ വീട്ടിലെത്തുന്നു. മൂന്നാമത്തെ പരിശ്രമത്തിലായിരുന്നു പൂനം സിവില്‍ ജുഡീഷ്യല്‍ പരീക്ഷയില്‍ വിജയിച്ചത്. ഇതിനായി കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ‘ഈ വിജയത്തോടെ തന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടിരിക്കുന്നു‘ - പൂനം പറഞ്ഞു. 

ബുധനാഴ്ചയായിരുന്നു 2016ലെ സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.  2010 ല്‍ ഡെറാഡൂണിലെ കോളേജില്‍ നിന്നും എംകോം പൂര്‍ത്തിയാക്കിയ ശേഷമാണ് പൂനം സിവില്‍ ജൂഡീഷ്യല്‍ പരീക്ഷയ്ക്കായുള്ള കഠിനാധ്വാനം തുടങ്ങിയത്. സാമ്പത്തിക സുരക്ഷയുടെ വാഗ്ദാനം മാത്രമല്ല, സമൂഹത്തിൽ ന്യായാധിപന്മാർക്ക് ലഭിക്കുന്ന ആദരവാണ് പൂനത്തിനെ ജുഡീഷ്യല്‍ സേവനത്തിലേക്ക് നയിച്ചത്. 

ഒരു ഓട്ടോറിക്ഷയെ ആശ്രയിച്ച് ശരാശരി 300 രൂപ സമ്പാദിക്കുന്ന അശോക് കുമാർ, കുടുംബത്തിന്റെ താങ്ങും തണലുമാണ്. മൂന്ന് സഹോദരങ്ങളാണ് പൂനത്തിനുള്ളത്. ഒരു സഹോദരിയും രണ്ട് സഹോദരന്മാരും. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.