സിറിയയില്‍ 8 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

Friday 2 March 2018 12:10 pm IST
"undefined"

അങ്കാറ: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അഫ്രിനില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ 8 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ ഓലിവ് ബ്രാഞ്ച് എന്ന പേരില്‍ അറിയപ്പെടുന്ന അക്രമണത്തില്‍ 13 സൈനികര്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉള്‍പ്പടെ തുരത്തുന്നതിനായി ജനുവരി 20 നാണ് ഓപ്പറേഷന്‍ ഓലിവ് ബ്രാഞ്ച് ആരംഭിച്ചത്. ഇതിലൂടെ തുര്‍ക്കിയുടെ അതിര്‍ത്തികളില്‍ സുരക്ഷിതവും സ്ഥിരതയും സ്ഥാപിക്കുകയെന്നതാണ് തുര്‍ക്കി സൈന്യത്തിന്റെ പ്രധാന ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.