കൊല്ലം: ശക്തികുളങ്ങര പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ 27 ലിറ്റര്‍ ചാരായവും 10000 രൂപയുമായി ഒരാള്‍ പിടിയില്‍. കൊച്ചയ്യത്ത് തറയില്‍ രാധഭവനം വീട്ടില്‍ അജി(45)യാണ് പിടിയിലായത്. ജില്ലയില്‍ വ്യാജചാരായത്തിന്റെ വിപണനവും ഉല്‍പ്പാദനവും നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്സ്.ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ രഹസ്യനിരീക്ഷണത്തിലാണ് അജി വലയിലായത്. ജില്ലയില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവന്ന വ്യാജചാരായമാണ് കണ്ടെടുത്തത്. അടുത്ത കാലത്തായി നടത്തിയ പരിശോധനകളില്‍ ഏറ്റവും വലിയ ചാരായ വേട്ടയാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: