കുണ്ടറയില്‍ ഇറങ്ങിയത് 'വ്യാജ പുലി'

Friday 2 March 2018 12:32 pm IST

 

കൊല്ലം: ഒടുവില്‍ കുണ്ടറക്കാര്‍ക്ക് ആശ്വാസം. കുണ്ടറക്കാര്‍ക്ക് മാത്രമല്ല വിദേശത്ത് ജോലി ചെയ്ത് ജീവിക്കുന്ന എല്ലാ കൊല്ലം ജില്ലക്കാര്‍ക്കും. രണ്ട് ദിവസമായി കുണ്ടറയില്‍ പുലിയിറങ്ങി എന്ന രീതിയില്‍ ചിത്രത്തോട് കൂടിയ പ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ആദ്യദിവസത്തില്‍ വാര്‍ത്തകള്‍ പോലെയും അറിയിപ്പ് പോലെയുമാണ് ഗ്രൂപ്പുകളില്‍ ഇത് പ്രചരിച്ചത്. രണ്ടാം ദിവസമാകട്ടെ അവ്യക്തമായ പുലിയുടെ രാത്രി സഞ്ചാരചിത്രം നല്‍കികൊണ്ടായിരുന്നു പ്രചാരണം. 

എന്നാല്‍ ഇത് സത്യമാണോ എന്ന് അന്വേഷിച്ചാല്‍ ആര്‍ക്കും ഒന്നും അറിയില്ല എന്നായിരുന്നു ഉത്തരം. കുണ്ടറക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ ഒരു പ്രചരണം ഉണ്ടാക്കിയ ഭയാശങ്കകള്‍ ചില്ലറയായിരുന്നില്ല. എല്ലാവര്‍ക്കും അറിയേണ്ടത് കുണ്ടറയിലെ ഏത് പ്രദേശത്താണ് പുലിയിറങ്ങിയത് എന്നതായിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെയോടെ പുലിയിറങ്ങിയ സംഭവം നടന്നത് ഹൈദരാബാദിലെ ശ്രീശൈലം പാതയിലാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.