നടുവൊടിച്ച് മാഞ്ചിയംകുന്ന്-ഒറ്റക്കല്‍ റെയില്‍വേ റോഡ്

Friday 2 March 2018 12:33 pm IST

പുനലൂര്‍: മാഞ്ചിയംകുന്ന്-ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നാശോന്മുഖമായിട്ട് വര്‍ഷങ്ങളായി. ഇതിന് സമീപം വരെ റോഡ് ഗതാഗതയോഗ്യമായപ്പോഴും ഈ ഭാഗം അവഗണിച്ചു. ജനപ്രതിനിധികളുടെ കഴിവുകേടാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ കരാര്‍ എടുത്തയാള്‍ റീ ടെണ്ടര്‍ ആവശ്യപ്പെട്ട് പിന്മാറുകയായിരുന്നു. ഇതുവഴി കെഎസ്ആര്‍ടിസി പന്ത്രണ്ട് ട്രിപ്പ് സര്‍വീസ് നടത്തുന്നുണ്ട്. കാല്‍നട കുടി ദുസഹമായതിനാല്‍ ഈ പാതയുടെ തകര്‍ച്ച ഉടന്‍ തന്നെ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.