ദല്‍ഹിയില്‍ യുവാവിന് നേരെ അജ്ഞാതരുടെ ക്രൂരമായ ആക്രമണം

Friday 2 March 2018 2:43 pm IST
"undefined"

ന്യൂദല്‍ഹി: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവിന് നേരെ അജ്ഞാതകുടെ ആക്രമണം. പശ്ചിമ ദല്‍ഹിയിലെ കാണ്‍പൂരിലാണ് സംഭവം. ആശിഷ് എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ യുവാവിനെ ഇരുമ്പ് വടികളുപയോഗിച്ച് മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയും  ചെയ്തു. 50 കുത്തുകളാണ് യുവാവിന്റെ ശരീരത്തിലേറ്റത്.

ജോലി കഴിഞ്ഞ് മടങ്ങിയ ആശിഷിനെ മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പത്തിലധികം ബൈക്കുകളിലായി അവിടേയ്‌ക്കെത്തിയ അജ്ഞാതരായ ആളുകള്‍ ചേര്‍ന്ന് ആശിഷിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമികള്‍ സ്ഥലം വിട്ടതിന് ശേഷമാണ് ആശിഷിനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടും മണിക്കൂറുകള്‍ വൈകിയാണ് പോലീസ് സംഭവസ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്.

ആക്രമണത്തിലേക്ക് നയിച്ച കാര്യമെന്തെന്ന് സ്ഥീരികരിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, ഒരുസംഘമാളുകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു കുട്ടിയെ ഉപദ്രവിക്കുന്നതിനെ ആശിഷ് എതിര്‍ത്തിരുന്നതായും ഇവരാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.