ആലപ്പുഴ: തോമസ് ചാണ്ടിക്കുള്ള ആദ്യത്തെ നോട്ടീസില്‍ തെറ്റ് തിരുത്തിയിരുന്നുവെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രണ്ടാമത്തെ നോട്ടീസിലെ സര്‍വ്വേ നമ്പറില്‍ തെറ്റ് സംഭവിച്ചിട്ടില്ല. ഉത്തരവ് കിട്ടിയ ശേഷം ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
സര്‍വ്വേ നമ്പറിലെ തെറ്റ് ആദ്യ നോട്ടീസില്‍ കാര്യമറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിച്ചതാകാമെന്നും കളക്ടര്‍ അറിയിച്ചു. സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിന് ഹക്കോടതി കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കളക്ടര്‍ക്ക് കാര്യപ്രാപ്തി ഇല്ലാത്തതുകൊണ്ടാണ് പിശക് സംഭവിച്ചതെന്നായിരുന്നു വിമര്‍ശനം.
കളക്ടറുടെ കസേരയില്‍ ഇരിക്കുന്നതു സ്കൂള്‍ വിദ്യാര്‍ഥിയാണോ എന്നു ചോദിച്ച ഹൈക്കോടതി കളക്ടര്‍ നല്കിയ രണ്ടു നോട്ടീസുകള്‍ റദ്ദാക്കാനും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: