കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് 23 ന്

Friday 2 March 2018 3:44 pm IST
"undefined"

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് വന്ന ഒഴിവിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 23 ന് നടക്കും. രാവിലെ 9 മുതല്‍ 4 മണിവരെയാണ് വോട്ടിങ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിങില്‍ വയലറ്റ് കളര്‍ സ്‌കെച്ച് പെന്‍ കൊണ്ട് മാത്രമേ വോട്ട് രേഖപ്പെടുത്താവൂ.  വീരേന്ദ്രകുമാറിന്റെ കാലാവധി 2022 ഏപ്രില്‍ 4 വരെ ഉണ്ടായിരുന്നുവെങ്കിലും ഡിസംബര്‍ 20ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വഴി ഉണ്ടാകുന്ന ഒഴിവുകളിലേക്കും 23 ന് തന്നെയാണ് തെരഞ്ഞെടുപ്പ്. ആന്ധ്ര (3), ബിഹാര്‍(6), ഛത്തിസ്ഗജഡ് (1),ഗുജറാത്ത് (4),ഹരിയാന(1), ഹിമാചല്‍ (1), കര്‍ണാടക(4), മദ്ധ്യപ്രദേശ്(5), ഉത്തര്‍പ്രദേശ്(10), പശ്ചിമബംഗാള്‍(5), ഒഡിഷ (3), രാജസ്ഥാന്‍(3), ജാര്‍ഖണ്ഡ് (2) ,ഉത്തരാഖണ്ഡ്(1), ഹരിയാന(1),തെലങ്കാന(3)എന്നിങ്ങനെയാണ് മറ്റ് സംസ്ഥാന‍ങ്ങള്‍.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ 5 ന് വിജ്ഞാപനംപുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക 12 വരെ സ്വീകരിക്കും. 13 ന് സൂക്ഷ്മ പരിശോധന നടക്കും. 15ന് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. 23 ന് വൈകിട്ട് 5ന് വോട്ടെണ്ണല്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.