കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് തീര്‍ത്ഥാടകര്‍ മരിച്ചു

Friday 2 March 2018 4:30 pm IST
"undefined"

ഷിംല: ഛണ്ഡീഗഡ്-മണാലി ദേശീയപാതയില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ നലാഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമാചല്‍പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലാണ് സംഭവം. പഞ്ചാബ് സ്വദേശികളായ ഇവര്‍ പ്രമുഖ സിക്ക് തീര്‍ത്ഥാടനകേന്ദ്രമായ ഗുരുദ്വാര മണികരന്‍ കുല്ലുവിലെത്തി മടങ്ങവെയാണ് അപകടം. 

തിങ്ങിഞെരുങ്ങിയ നിലയില്‍ പോയിരുന്ന ഇന്നോവ കാറിന് ദേശീയപാതയിലെ വളവ് തിരിയുമ്പോള്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.