ദേശീയ ഗാനത്തോട് അവഹേളനം; എസ് എഫ് ഐ നേതാവിന് സസ്പെന്‍ഷന്‍

Friday 2 March 2018 4:40 pm IST
"undefined"

മുവാറ്റുപുഴ: ദേശീയ ഗാനത്തെ അവഹേളിച്ച എസ് എഫ് ഐ നേതാവിന് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ നിര്‍മല കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഫൈസലിനെയാണ് പ്രിന്‍സിപ്പാള്‍ സസ്പെന്റ് ചെയ്തത്.

കോളേജില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ അവഹേളന രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് അസ്ലമിനെ സസ്പെന്റ് ചെയ്തത്. ബി.എ കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അസ്ലം. ദേശീയ ഗാനം ആലപിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ആദരവോടെ നില്‍ക്കുമ്പോള്‍ അസ്ലം ക്ലാസിലൂടെ ആക്ഷേപകരമായ രീതിയില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ അസ്ലമിനെ സസ്പെന്റ് ചെയ്തത്. ദേശീയ പ്രതീകങ്ങളെ അവഹേളിക്കുന്ന നടപടി അംഗികരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.