കോണ്‍ഗ്രസ് ബന്ധം തള്ളി പിണറായി വിജയന്‍

Friday 2 March 2018 4:48 pm IST

മലപ്പുറം: കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണ്ണമായും തള്ളി പിണറായി വിജയന്‍. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തള്ളും. മുന്‍‌കാല അനുഭവങ്ങള്‍ അതാണ് കാണിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബന്ധം അപകടകരമാണെന്ന് നേരത്തേ വ്യക്തമായതാണ്. യു.പിയിലും ബീഹാറിലെയും കോണ്‍ഗ്രസ് സഖ്യങ്ങളുടെ അവസ്ഥ നാം കണ്ടതാണെന്നും ഇത് ആവര്‍ത്തിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. 

ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ബദല്‍ നയം കൊണ്ടു വരണം. കോണ്‍ഗ്രസിന്റെ നയങ്ങളാണ് ബിജെപിയെ വളര്‍ത്തിയത്. അതിനാല്‍ അവരുമായി കൂട്ടുകൂടാനാവില്ല. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍‌ഗ്രസിനെ തഴഞ്ഞുവെന്നും പിണറായി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഐ വിമര്‍ശനം ഉന്നയിച്ചു. യുഡിഎഫ് ശൈലിയില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റാന്‍ മുഖ്യമന്ത്രി ഫലപ്രദമായി ഇടപെടുന്നില്ല. മുഖ്യമന്ത്രിയുടെ ഒമ്ബത് ഉപദേശകരുടെ നിലപാടുകള്‍ പലപ്പോഴും ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിമര്‍ശനമുയര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.