അഴിമതിക്കേസില്‍ നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു

Friday 2 March 2018 4:52 pm IST
"undefined"

ജറുസലേം: അഴിമതി ആരോപണം നേരിട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്രയേല്‍ പോലീസ് ചോദ്യം ചെയ്തു.രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബസേഖുമായി ബന്ധപ്പെടുത്തിയാണ് അഴിമതിയാരോപണമെന്ന് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മറ്റുരണ്ട് അഴിമതികേസുകളിലും ആരോപിതനായ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവിക്ക് കനത്ത ആഘാതമുണ്ടാക്കുന്നതാണ് പുതിയ കേസ്. എന്നാല്‍ ആരോപണത്തെ നെതന്യാഹു നിഷേധിച്ചു.കേസ് 4000എന്ന പേരിട്ടിരിക്കുന്ന കേസില്‍ ബസേഖ് ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനം തങ്ങള്‍ക്കു ചെയ്ത ഉപകാരത്തിനു പകരമായി നെതന്യാഹുവിനും ഭാര്യക്കും തങ്ങളുടെ ന്യൂസ് വെബ്‌സൈറ്റിലൂടെ കൂടുതല്‍ പ്രചാരംനല്‍കിയെന്നാണ് പോലീസ് ആരോപിക്കുന്നത്.

 രാവിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയില്‍ പോലീസ് സന്ദര്‍ശിച്ചത് കണ്ടതായി റോയിറ്റേഴ്‌സ് ക്യാമാറാമാന്‍ വ്യക്തമാക്കുന്നു.അതേസമയം ടെല്‍അവീവിലെ പോലീസ് സ്‌റ്റേഷനില്‍ നെതന്യാഹുവിന്റെ ഭാര്യ സാറയും ഉണ്ടായിരുന്നതായി ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.ബസേഖ് ടെലികോം ഉടമ ഷാഉല്‍ എലോവിച്ചും നെതന്യാഹുവിന്റെ മുന്‍ വക്താവും പോലീസ് കസ്റ്റഡിയാലാണ്.രണ്ടുപേരും ആരോപണം നിഷേധിച്ചു.നെതന്യാഹുനിന്റെ വിശ്വസ്തനായ ഷ്‌ളോമോ ഫ്‌ളിബറും വാര്‍ത്താവിതരണ മന്ത്രാലയം മുന്‍ ഡയറക്ടര്‍ ജനറലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. 

അനര്‍ഹമായ ലാഭം ഉണ്ടാക്കിനല്‍കിയതുവഴി ഇസ്രയേലിലെ കോടീശ്വരന്മാരില്‍നിന്നും 300,00 യുഎസ് ഡോളര്‍ വില വരുന്ന പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നാണ് നെതന്യാഹുവിനു മേലുള്ള ഒരുകേസ് .ഇസ്രയേലില്‍ പ്രചാരത്തിലിരിക്കുന്ന ഒരു പ്രമുഖപത്രത്തില്‍ തന്നെ പ്രകീര്‍ത്തിക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാന്‍ മറ്റൊരു പത്രത്തിന്റെ പ്രചാരം കുറയ്ക്കാനുള്ള നടപടികള്‍ നെതന്യാഹു സ്വീകരിച്ചുവെന്നായിരുന്നു  .കേസ് 2000മെന്ന് പേരിട്ടിരിക്കുന്ന മറ്റൊരു കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.