'പാരി'ക്കു പാക്കിസ്ഥാനില്‍ വിലക്ക്

Friday 2 March 2018 6:04 pm IST
തങ്ങളുടെ സംസ്‌കാരത്തിനും ഇസ്ലാമിക് ചരിത്രത്തിനും എതിരായാല്‍ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നും പാക് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി.
"undefined"

ഇസ്ലാമാബാദ്: അനുഷ്‌ക ശര്‍മയുടെ പുതിയ സിനിമ 'പാരി'ക്കു പാക്കിസ്ഥാനില്‍ വിലക്ക്. മുസ്ലിം വിരുദ്ധതയേയും ദുര്‍മ്മന്ത്രവാദത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. 

ഖുറാനിലെ വാക്യങ്ങള്‍ മോശമായ രീതിയില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പാക് സെന്‍സര്‍ബോര്‍ഡ് പറയുന്നു. ഖുറാന്‍ വാക്യങ്ങള്‍ ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്നവയാണെന്ന രീതിയിലാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. പാരിയിലെ തിരക്കഥയും സംഭാഷണങ്ങളും കഥയും ഇസ്ലാമിക് മൂല്യങ്ങള്‍ക്കു വിരുദ്ധമായവയാണ്. തങ്ങളുടെ സംസ്‌കാരത്തിനും ഇസ്ലാമിക് ചരിത്രത്തിനും എതിരായാല്‍ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നും പാക് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി.

വിരാട് കോഹ്ലിയുമായുളള വിവാഹശേഷം പുറത്തിറങ്ങുന്ന അനുഷ്‌കയുടെ ആദ്യ സിനിമയാണ് 'പാരി'.നവാഗതനായ പ്രോസിത് റോയ് സംവിധാനം ചെയ്ത ചിത്രം അനുഷ്‌കയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. അനുഷ്‌ക നിര്‍മാതാവാകുന്ന മൂന്നാമത്തെ ചിത്രമായ 'പാരി' ഹൊറര്‍ ചിത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.