കൈവരി തകര്‍ന്നു കൊമ്മാടിപ്പാലത്തില്‍ അപകടയാത്ര

Saturday 3 March 2018 1:09 am IST


ആലപ്പുഴ: കൊമ്മാടി പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ആലപ്പുഴ നഗരത്തിലേക്കെത്തുന്ന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
  പാലത്തിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് കൈവരികള്‍ ഭാഗീകമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറിയിടിച്ച് തകര്‍ന്നതാണ്.ദേശീയപാതയില്‍ നിന്ന് കൊമ്മാടിവഴി നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ ചേര്‍ത്തല കനാലിന് കുറുകെയുള്ള കൊമ്മാടി പാലംവഴിയാണ് ആലപ്പുഴ നഗരത്തിലേക്ക് എത്തുന്നത്.
  കൈവരികള്‍ തകര്‍ന്നത് അപകട ഭീഷണിയുയര്‍ത്തുന്നത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ അധികൃതര്‍ താല്‍ക്കാലികമായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈവരി നിര്‍മ്മിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഈ കൈവരിയില്‍ വാഹനം തട്ടി ഒടിഞ്ഞതോടെയാണ് വലിയ വാഹനങ്ങളടക്കം ഇവിടെ അപകട ഭീഷണിയുണ്ടാക്കുന്നത്.
  പകല്‍ സമയം അധികം അപകടമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും രാത്രിസമയങ്ങളില്‍ അപകടസാദ്ധ്യതയേറെയാണ്. ഇരുമ്പുകമ്പികള്‍ റോഡിലേക്ക് കയറി നില്‍ക്കുന്നതി രാത്രിസമയങ്ങളില്‍ കാണാന്‍ കഴിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.