ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

Saturday 3 March 2018 1:20 am IST


അമ്പലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ സിപിഎം അക്രമം. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ പുതുവല്‍ പവിനു(30) നേരെയാണ് കഴിഞ്ഞദിവസം രാത്രി സിപിഎം സംഘം അക്രമം നടത്തിയത്. പായല്‍ക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങുകയായിരുന്ന പവിനെ കരൂര്‍ ഭാഗത്തെ സിപിഎമ്മുകാരായ അരുണ്‍, അദ്വൈത്, സുമിത്, അജ്മല്‍, അന്‍സാര്‍ എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചും അയ്യന്‍കോയിക്കല്‍ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയും അക്രമം നടത്താന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍നാടകമാണ് ഇപ്പോള്‍ പവിനു നേരെ ഉണ്ടായ അക്രമവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.