അസര്‍ബൈജാനില്‍ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രത്തില്‍ അഗ്‌നിബാധ: 24 മരണം

Friday 2 March 2018 7:27 pm IST
തടി ഉപയോഗിച്ചുള്ള ഒറ്റനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"undefined"

ബകു: അസര്‍ബൈജാന്റെ തലസ്ഥാനമായ ബകുവില്‍ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. തടി ഉപയോഗിച്ചുള്ള ഒറ്റനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കെട്ടിടത്തില്‍നിന്നും 31 പേരെ രക്ഷപെടുത്താനായി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ തീ ആളിപ്പടര്‍ന്നു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.