മെക്‌സിക്കന്‍ ഓപ്പണ്‍: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ വീണു

Friday 2 March 2018 7:24 pm IST
"undefined"

അക്കാപുല്‍കോ: പതിനൊന്ന് മത്സരങ്ങളില്‍ ഒമ്പതാമത്തെ തോല്‍വി വഴങ്ങി യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലൊവാനെ സ്റ്റെഫന്‍സ്. മെക്‌സിക്കന്‍ ഓപ്പണില്‍ ലോകറാങ്കിംഗില്‍ 183 ാം സ്ഥാനത്തു മാത്രമുള്ള സ്റ്റെഫാനി വോഗേലെയാണ് സ്റ്റെഫന്‍സിനെ വീഴ്ത്തിയത്. 

ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സ്റ്റെഫന്‍സ് പരാജയപ്പെട്ടത്. സ്‌കോര്‍: 6-4, 5-7, 6-2. കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയ ശേഷം സ്റ്റെഫന്‍സിന് മറ്റൊരു ടൂര്‍ണമെന്റില്‍പോലും വിജയിക്കാനായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.