ക്വാഗദു: ബുര്ക്കിനോഫാസോയുടെ തലസ്ഥാനമായ ക്വാഗദുവില് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സിലും ഫ്രഞ്ച് എംബസിയിലും ഭീകരാക്രമണം. ആക്രമണം നടത്തിയ ഭീകരരെ വധിച്ചതായി ബുര്‍ക്കിനോഫാസോ സര്‍ക്കാര്‍ അറിയിച്ചു.
കാറിലെത്തിയ ഭീകരര്‍ എംബസിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ച ഭീകരര്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: