രാഷ്ട്രീയക്കളിയില്‍ തകര്‍ന്നത് നവരാക്കല്‍ റോഡ്

Saturday 3 March 2018 2:00 am IST

 

അമ്പലപ്പുഴ: ജില്ലാപഞ്ചായത്തംഗവും മരാമത്ത് മന്ത്രിയും തമ്മില്‍ കുടിപ്പക. നവരാക്കല്‍ വെള്ളാഞ്ഞി റോഡ് തകര്‍ന്നു. ദേശീപാത നവരാക്കല്‍ ജങ്ഷന്‍ മുതല്‍ അമ്പലപ്പുഴ ക്ഷേത്ര തെക്കേ നട വരെയുള്ള റോഡാണ് ഇരുവരുടെയും പടലപ്പിണക്കം മൂലം തകര്‍ന്നത്. 

  വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡാണ് ഇത്. ഏതാനും മാസം മുമ്പ് റോഡ് നിര്‍മ്മാണത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും 18 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാപഞ്ചായത്തംഗം അവകാശപ്പെടുന്നു. 

  പിന്നീട് അമ്പലപ്പുഴതെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റോഡ് നിര്‍മ്മാണത്തിന് മന്ത്രിയുടെ ഫണ്ടില്‍ നിന്നും പണം മുടക്കിക്കൊള്ളാമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതോടെ ജില്ലാപഞ്ചായത്തംഗം അനുവദിച്ചു എന്ന് അവകാശപ്പെടുന്ന 18ലക്ഷം രൂപയും മന്ത്രി അനുവദിക്കുമെന്നു പറഞ്ഞ തുകയും പ്രഖ്യാപനങ്ങളില്‍ നാത്രമായി ഒതുങ്ങി. 

  ഒന്നരകിലോമീറ്റര്‍ നീളവും എട്ടുമീറ്റര്‍ വീതിയുമുള്ള റോഡിനെ ആശ്രയിച്ച് നൂറുകണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. നിലവില്‍ ദേസീയ പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ ഇത് ഒഴിവാക്കാന്‍ വരെ ഈ റോഡ് ഉപയോഗിക്കാമെന്നിരിക്കെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മന്ത്രിയും ജില്ലാപഞ്ചായത്തംഗവും തമ്മിലുള്ള കുടിപ്പക പ്രദേശത്തിന്റെ വികസനത്തിന് തുടസ്സമാകരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.