സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകം

Saturday 3 March 2018 2:00 am IST

 

അരൂര്‍: എഴുപുന്ന പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വീടുകയറി അക്രമിച്ചതില്‍ പ്രതിഷേധം വ്യാപകം.  അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് അന്ന് രാത്രി ഉണ്ടായ അക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ഡി. ഹൈമവതിയുടെ വീട്ടില്‍ കയറി സിപിഎം സ്ഥാനാര്‍ത്ഥി ഉള്‍പ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു. 

  ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹൈമവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നത് 

  അക്രമണ രാഷ്ട്രീയത്തിനെതിരെ എഴുപുന്നയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. തങ്ങളുടെ ആഹ്‌ളാദ പ്രകടനത്തില്‍് സംഘര്‍ഷമുണ്ടാക്കുന്നതിനു  ഹൈമവതിയും കൂട്ടരു മനഃപൂര്‍വം മുളകുവെള്ളവും,ടിന്നറും ഒഴിക്കുകയായിരുന്നെന്ന്  കാട്ടി ഇടതു മുന്നണി പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.