ബസിനുനേരെ അക്രമം; ഒരാള്‍ പിടിയില്‍

Saturday 3 March 2018 2:00 am IST

 

അമ്പലപ്പുഴ: പുന്തലയില്‍ കെഎസ്ആര്‍ടിസി ബസിനു നേരേ അക്രമം. ബസിന്റെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചആളെ ഡ്രൈവര്‍ പിടികൂടി പോലീസിനു നല്‍കി. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. കായംകുളത്തു നിന്നും ആലപ്പുഴയ്ക്കു വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് പുന്തലയില്‍ എത്തിയപ്പോള്‍ മൂന്നംഗ സംഘം വടി ഉപയോഗിച്ച് ബസിനു നേരേ അക്രമം നടത്തുകയായിരുന്നു. ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതോടെ ഡ്രൈവറും യാത്രക്കാരും ഇറങ്ങിയതോടെ രണ്ടു പേര്‍ ഓടി രക്ഷപെടുകയും ഒരാള്‍ പിടിയിലാകുകയുമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.