കായംകുളം; കെപി റോഡില്‍ കുറ്റിത്തെരുവ് ജങ്ഷനു സമീപം മൂന്നു പേരുടെ മരണത്തിനിടയാക്കിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കോട്ടയം മണിമല കാക്കനാട്ട് വീട്ടില്‍ റെന്നി കെ. മൈക്കിളി(40)നെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഇന്ന് ഇയാളെ കൊടതിയില്‍ ഹാജരാക്കും. കാഞ്ഞിരപ്പള്ളിയിലെ മെറ്റല്‍ ക്രഷറില്‍ നാലുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു റെന്നി വ്യാഴാഴ്ച രാവിലെ 7.20നായിരുന്നു അപകടം.
കോട്ടയത്തെ ക്രഷറില്‍ നിന്നും കയറ്റിയ പാറപ്പൊടി ഓച്ചിറയില്‍ ഇറക്കിയ ശേഷം തിരികെ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ ആലപ്പുഴ കാളാത്ത് വള്ളിക്കാട്ട് പറമ്പില്‍ രാജമ്മ (55), ഇവരുടെ മകന് രാജീവ് (34), കൊച്ചു മകന് മിഥുന് (6)എന്നിവരാണ് ദാരുണമായി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: