മദ്യപിച്ച് ബഹളമുണ്ടാക്കിയ ഡിവൈഎഫ്‌ഐക്കാരന്‍പിടിയില്‍

Saturday 3 March 2018 2:00 am IST

 

മുഹമ്മ: വളവനാട് പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ മദ്യപിച്ച് ഡിവൈഎഫ്‌ഐക്കാരനെ പോലീസ് പിടികൂടി. ഡിവൈഎഫ്‌ഐ മണ്ണഞ്ചേരി ബ്രാഞ്ച് അംഗവും വളവനാട് ചിറയില്‍ പ്രസാദ്(35)നെയാണ് പിടികൂടിയത്.  

  മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും പോലീസ് ജീപ്പിനടുത്ത് നിന്ന് കൂവുകയും ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് പിടികൂടിയതെന്ന് എസ്‌ഐ ബിനു പറഞ്ഞു. കുടുംബത്തോടൊപ്പം ചൂട്ട് പടയണി കാണുന്നതിനിടെ എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പ്രസാദിന്റെ ഭാര്യ പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.