തങ്കമ്മയ്ക്കും ദേവയാനിയ്ക്കും ഇനി സ്വന്തം വീട്

Saturday 3 March 2018 2:00 am IST

 

അമ്പലപ്പുഴ: മാനസികനില തകരാറിലായ തങ്കമ്മയ്ക്കും മകള്‍ക്കും പട്ടികജാതി വികസന വകുപ്പ് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 

  അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോമന പതിനെട്ടില്‍ ചിറയില്‍ തങ്കമ്മ (78)  മകള്‍ ദേവയാനി(46) ദേവയാനിയുടെ മക്കളായ ശ്രീരാജ് ശ്രീജിത്ത് എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. മൂന്ന് സെന്റ് സ്ഥലത്തെ ജീര്‍ണിച്ച കൂരയില്‍ നിന്ന് മാറി ചേര്‍ത്തല മായിത്തറ വൃദ്ധസദനത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 

  അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഇടപെടലിനെ തുടര്‍ന്നാണ് അവിടേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥികളായ ശ്രീരാജിനേയും ശ്രീജിത്തിനേയും കോട്ടയത്തെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പട്ടികജാതി വികസന വകുപ്പില്‍ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപയും കരാറുകാരന്‍ മുരുകദാസ് 84,500 രൂപ അധികമായും ചെലവഴിച്ചാണ് വീട് നിര്‍മ്മിച്ചത്. 

  പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.