കൊച്ചി: സംസ്ഥാനത്തെ എംപിമാരും എംഎല്‍എമാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി പുതിയ കോടതി ഇന്ന് മുതല്‍ എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങും. എറണാകുളം ജില്ലാകോടതിയുടെ പുതിയ കോംപ്ലക്സിലാണ്. രാവിലെ 10ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപ്പകത്ത് അധ്യക്ഷനാകും.
ജനപ്രതിനിധികളുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി എല്ലാ സംസ്ഥാനത്തും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റില്‍ ഒരാളെയാണ് ഇവിടെ നിയമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: