വനവാസി മേഖലയിലേക്ക് അരിയുമായി യുവമോര്‍ച്ച

Saturday 3 March 2018 2:00 am IST
അട്ടപ്പാടി വനവാസി മേഖലയിലേക്ക് അരിയുമായി യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി. വനവാസി മേഖലയിലേക്ക്അരി നല്‍കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി. മധുവിന്റെ മരണത്തിലൂടെ വെളിച്ചത്തുവന്ന വനവാസി മേഖലയിലെ പട്ടിണിക്ക് അറുതി വരുത്തുകയാണ് ലക്ഷ്യം.

 

ചങ്ങനാശ്ശേരി: അട്ടപ്പാടി വനവാസി മേഖലയിലേക്ക് അരിയുമായി യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി. വനവാസി മേഖലയിലേക്ക്അരി നല്‍കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി. മധുവിന്റെ മരണത്തിലൂടെ വെളിച്ചത്തുവന്ന വനവാസി മേഖലയിലെ പട്ടിണിക്ക് അറുതി വരുത്തുകയാണ് ലക്ഷ്യം.1700 കോടി രൂപയുടെ കേന്ദ്ര വിഹിതത്തില്‍ 65 കോടി മാത്രം ചിലവഴിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് വനവാസിമേഖലയെ പട്ടിണിയിലാക്കിയതെന്ന് അരിശേഖരണം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സമിതി അംഗം എം ബി രാജഗോപാല്‍ പറഞ്ഞു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് എംഎസ്.വിശ്വനാഥന്‍, സംസ്ഥാന സമിതി അംഗം കൃഷ്ണകുമാര്‍ എന്‍.പി, പി.പി ധീരസിംഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബി ആര്‍ മഞ്ജീഷ്, വി.വി.വിനയകുമാര്‍, പ്രശാന്ത് ദാമോദരന്‍, കെ.ആര്‍. പ്രദീപ്, ആര്യ ഷാജി, എം.എ.മഹേഷ്, ശ്രീജേഷ് മാടപ്പളളി എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.