വിശക്കുന്നുണ്ടെങ്കില്‍ പോകാം കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക്...

Saturday 3 March 2018 2:00 am IST
കരിമീന്‍ പൊള്ളിച്ചത് കൂട്ടി 75 രൂപയ്ക്ക് രുചികരമായ ഒരു ഊണ് വേണാ? എങ്കില്‍ നേരെ വിട്ടോ കോടിമതയിലെ പോലീസ് സ്‌റ്റേഷനിലേക്ക്. സംഭവം കേട്ട് ഞെട്ടാന്‍ വരട്ടെ.

 

സ്വന്തം ലേഖിക

കോട്ടയം: കരിമീന്‍ പൊള്ളിച്ചത് കൂട്ടി 75 രൂപയ്ക്ക് രുചികരമായ ഒരു ഊണ് വേണാ? എങ്കില്‍ നേരെ വിട്ടോ കോടിമതയിലെ പോലീസ് സ്‌റ്റേഷനിലേക്ക്. സംഭവം കേട്ട് ഞെട്ടാന്‍ വരട്ടെ. 

നഗരത്തില്‍ ഇന്ന് കുറഞ്ഞ വിലയില്‍ രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായി കോടിമതയിലെ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ കാന്റീന്‍. ഇവിടുത്തെ രുചിവൈവിധ്യങ്ങളുടെ വിലനിലവാരം കേട്ടാല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍വരെ സല്യൂട്ട് അടിക്കും. 

  വെജിറ്റേറിയന്‍ ഊണിന് സാധാരണ ഒരു ഹോട്ടലില്‍ ഈടാക്കുന്ന വില 50 ആണ്. എന്നാല്‍, സ്‌പെഷല്‍ മീന്‍ കറിയും മറ്റു കറികളുമുള്‍പ്പെടെ നല്‍കും ഈ കാന്റീനില്‍. അതും 40 രൂപയ്ക്ക്. പോലീസുകാര്‍ക്ക് മാത്രം ചെറിയ ഡിസ്‌കൗണ്ട് ഉണ്ട.് ഊണിന് 30 രൂപ നല്‍കിയാല്‍ മതി. 10 രൂപയ്ക്ക് നെയ്‌റോസ്റ്റ്, 20 രൂപയ്ക്ക് മസാലദോശ, 6 രൂപയ്ക്ക് പൊറോട്ട, മുട്ട പുഴുങ്ങിയത്, 35 രൂപയ്ക്ക് ചിക്കന്‍ കറി, 5 രൂപയ്ക്ക് ദോശ, അപ്പം, ഇടിയപ്പം, ഇഡ്ഡലി ഇങ്ങനെ നീളുന്നു പട്ടിക... ഭക്ഷണ സാധനങ്ങള്‍ക്ക് പുറമേ വേനല്‍ തണുപ്പിക്കാനുള്ള ശീതളപാനീയങ്ങള്‍ക്കും തുച്ഛമായ വിലയേയുള്ളൂ. 

ഫ്രഷ് ജ്യൂസുകള്‍ക്കുള്‍പ്പെടെ 10 രൂപയാണ് വില. മുന്തിരി ജ്യൂസ്, പേരയ്ക്കാ ജ്യൂസ് തുടങ്ങിയവയ്‌ക്കെല്ലാം ഒരേ വില തന്നെ. 

തിരക്കോട് തിരക്ക് 

ഊണിനുള്‍പ്പെടെ വില കുറച്ച് രുചികരമായി ലഭിക്കുന്നതാണ് കൂടുതല്‍ ആളുകളെ ഇൗ കാന്‍ീനിലേക്ക് ആകര്‍ഷിക്കുന്നത്. വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കാക്കിപ്പടയാണ് കാന്റീനിന്റെ നടത്തിപ്പുകാര്‍. വിലക്കുറവില്‍ ഭക്ഷണം വിളമ്പുമ്പോഴും ലാഭത്തില്‍ കുറവില്ലെന്ന് ഇവര്‍ പറയുന്നു. അടുത്തിടെയായി കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ ഉച്ചയൂണ് കിട്ടാറില്ലെന്നാണ് സ്ഥിരം സന്ദര്‍ശകര്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.