പങ്കാളിത്ത പെന്‍ഷന്‍ കെഎസ്ആര്‍ടിസി മുക്കിയ സംഭവം; അന്വേഷിക്കുമെന്ന് മന്ത്രി

Saturday 3 March 2018 3:21 am IST
"undefined"

കൊച്ചി: ജീവനക്കാരില്‍ നിന്ന് പിടിച്ച പങ്കാളിത്ത പെന്‍ഷന്‍ തുക കെഎസ്ആര്‍ടിസി, പെന്‍ഷന്‍ ഫണ്ടില്‍ അടയ്ക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. 

നിലവിലെ സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ തുക അടച്ചുകാണാനിടയില്ല. ജീവനക്കാരില്‍ നിന്ന് തുക പിടിച്ചിരുന്നോ, പിടിച്ചിട്ട് അടയ്ക്കാത്തത്താണോ, തുക അടച്ചില്ലെങ്കില്‍ കാരണമെന്താണ്, തുക വകമാറ്റി ചെലവഴിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി ജന്മഭൂമിയോട് പറഞ്ഞു.

2013ല്‍ സര്‍വീസില്‍ പ്രവേശിച്ച 20,000 ഓളം ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ തുക കെഎസ്ആര്‍ടിസി പെന്‍ഷന്‍ സ്‌കീമില്‍ അടച്ചില്ലെന്ന് ജന്മ

"undefined"

ഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 100 കോടി രൂപയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അടയ്ക്കാതെ കെഎസ്ആര്‍ടിസി വകമാറ്റിയത്. 

രണ്ടായിരം രൂപ മുതല്‍ മുകളിലേക്കുള്ള തുക ഓരോ ജീവനക്കാരന്റേയും ശമ്പളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിടിച്ചിരുന്നു. ഇതിനൊപ്പം കെഎസ്ആര്‍ടിസിയുടെ വിഹിതമായി അത്രയും തുക തന്നെ ചേര്‍ത്താണ് പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കേണ്ടത്. കെഎസ്ആര്‍ടിസി ഇതില്‍ വീഴ്ച വരുത്തിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരുടെ പെന്‍ഷനും അവതാളത്തിലായി.

മാസങ്ങളോളം പെന്‍ഷന്‍ മുടങ്ങിയതിനെതുടര്‍ന്ന് ഒട്ടേറെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തിരുന്നു. നിലവിലുള്ള ജീവനക്കാരെയും ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന നടപടിയാണ് കെഎസ്ആര്‍ടിസിയുടേത്. മന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെ, പങ്കാളിത്ത പെന്‍ഷന്‍ തുക കുടിശ്ശിക തീര്‍ത്ത് എത്രയും വേഗം കെഎസ്ആര്‍ടിസി അടയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.