പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Saturday 3 March 2018 2:00 am IST
പട്ടികജാതി യുവാവിനെ മര്‍ദ്ദിച്ച പ്രൊബേഷന്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് 1346-ാം നമ്പര്‍ പടിഞ്ഞാറെമുറി ശാഖയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

 

വൈക്കം: പട്ടികജാതി യുവാവിനെ മര്‍ദ്ദിച്ച പ്രൊബേഷന്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് 1346-ാം നമ്പര്‍ പടിഞ്ഞാറെമുറി ശാഖയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. 

പടിഞ്ഞാറെമുറി ശാഖ അംഗമായ ആലവേലില്‍ പരമേശ്വരനെ വാറന്റ് പ്രതി എന്ന് തെറ്റിദ്ധരിച്ച് അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി സമരക്കാര്‍ ആരോപിച്ചു. പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുത്ത് എസ്.ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 

വടക്കേകവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കച്ചേരിക്കവലയ്ക്ക് സമീപം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം എം.ടി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. 

യൂണിയന്‍ സെക്രട്ടറി വി.ജയകുമാര്‍, പി.കെ രാജു, എസ്.ഷാജി, ശാഖാ പ്രസിഡന്റ് അശോകന്‍, സെക്രട്ടറി ഭരതന്‍, മനോഹരന്‍, പ്രഭാകരന്‍, നിധിന്‍.സി. ഭാസകര്‍, ബി.രതീഷ്, സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.