പി. പരമേശ്വരന് ജന്മനാടിന്റെ ആദരം നാളെ

Saturday 3 March 2018 3:19 am IST
"undefined"

മുഹമ്മ: പത്മവിഭൂഷന്‍ ബഹുമതിക്കര്‍ഹനായ പി. പരമേശ്വരനെ ജന്മനാട് ആദരിക്കുന്നു. നാളെ വൈകിട്ട് 5ന് മുഹമ്മ തുരുത്തന്‍കവല പാലയ്ക്കല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനിയിലാണ് ആദരിക്കല്‍ ചടങ്ങ്.

ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കും. സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും. 

സ്വാമി തുരിയാമൃതാനന്ദപുരി ആദരണസഭ ഉദ്ഘാടനം ചെയ്യും. ഒ രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനാകും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സുധീര്‍ രാഘവന്‍, ഫാ.സ്റ്റീഫന്‍ പട്ടത്താനം, ലുഖ്മാനുല്‍ ഹഖീം ബാഖവി, സ്വാമി അസ്പര്‍ശാനന്ദ, സുരേഷ് ശാന്തി, കെ.കെ. മഹേശന്‍, തുറവൂര്‍ സുരേഷ്, കെ.വി. പത്മനാഭന്‍, വി.എം. സുഗാന്ധി, സി.ബി. ഷാജികുമാര്‍, പി. സതീശന്‍, പി.ജി. സുഗുണന്‍, സി.പി. പുരുഷോത്തമന്‍,എം.  മധുസൂദനന്‍, ബിമല്‍റോയ്, സാനു സുധീന്ദ്രന്‍, അരുണ്‍ സമ്പത്ത്, സുബൈര്‍ പള്ളൂരുത്തി, ഡോ. കെ.ബി. സനില്‍കുമാര്‍, ശ്രീകുമാര്‍ സോമന്‍ എന്നിവര്‍ സംസാരിക്കും.

വൈകിട്ട് 3ന് കവിയരങ്ങ് രാജുവള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ ശ്രീകുമാര്‍ അധ്യക്ഷനാകും. ആര്‍ ലോപ, ചേരാവള്ളി ശശി, നെടുമുടി ഹരികുമാര്‍, ഇന്ദിരാഅശോക്, വാരനാട് ബാനര്‍ജി, ഷാജി ഇല്ലത്ത്, കൃഷ്ണരാജ് തുടങ്ങിയവര്‍ കവിയരങ്ങില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.