ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ അവഹേളിച്ചു

Saturday 3 March 2018 3:17 am IST
"undefined"

ന്യൂദല്‍ഹി: ഇസ്ലാമാബാദ് ക്ലബ്ബില്‍ അംഗത്വം നല്‍കാതെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാക്കിസ്ഥാന്‍ അവഹേളിച്ചു. പാക്കിസ്ഥാനിലെ പ്രമുഖര്‍ക്കും വിദേശനയതന്ത്ര പ്രതിനിധികള്‍ക്കുമാണ് ഇവിടെ അംഗത്വം നല്‍കാറ്. 

ഈ ക്ലബ്ബിലുള്ളത് മിക്കവാറും വിദേശ നയതന്ത്ര പ്രതിനിധികളാണ്. പാക്കിസ്ഥാനില്‍ എത്തുമ്പോള്‍ത്തന്നെ നയതന്ത്ര പ്രതിനിധികള്‍ അംഗത്വത്തിനായി അപേക്ഷിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം അവസാനമാണ് ബിസാരിയ ഹൈക്കമ്മീഷണറായി ചുമതലയേറ്റത്. ഇതിനുശേഷമാണ് ക്ലബ് അംഗത്വത്തിന് അപേക്ഷിച്ചത്. 

ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെ അംഗത്വം വൈകിക്കാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് പിടിച്ചുവെക്കുന്നത്. 346 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ക്ലബ്ബ്, വിദേശനയതന്ത്ര പ്രതിനിധികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17ന് ഫോണ്‍കെണിയില്‍പ്പെട്ട മൂന്ന് ജൂനിയര്‍ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. ഇവരില്‍ നിന്നും പാക്കിസ്ഥാന്‍ വിലപ്പെട്ട രേഖകള്‍ കൈക്കലാക്കിയതായി സംശയമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.