നീരവ് മോദി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് യുഎസ്

Saturday 3 March 2018 3:16 am IST
"undefined"

വാഷിങ്ടണ്‍: നീരവ് മോദി അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വ്യക്തമാക്കി. 

11,400 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദിയെ കണ്ടുപിടിക്കാന്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുന്നുണ്ടോ എന്ന വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന്, നീതിന്യായ വകുപ്പാണ് അതു സംബന്ധിച്ച് മറുപടി പറയേണ്ടതെന്നായിരുന്നു വക്താവിന്റെ പ്രതികരണം. 

ഇതേക്കുറിച്ച് നീതിന്യായ വകുപ്പിനോട് ചോദിച്ചപ്പോഴാണ് നീരവ് അമേരിക്കയിലുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണില്ലെന്ന് പറഞ്ഞത്. 

മാധ്യമവാര്‍ത്തകള്‍  കാണാറുണ്ടെന്നും എന്നാല്‍ നീരവ് ഇവിടെയാണുള്ളതെന്നതിന് മറ്റ് സ്ഥിരീകരണമൊന്നുമില്ലെന്നുമാണ് അമേരിക്കന്‍ ഔദ്യോഗിക വക്താവ് പിടിഐയോട് പ്രതികരിച്ചത്. 

ഇതിനിടെ നീരവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതില്‍നിന്ന് കടക്കാരെ വിലക്കി അമേരിക്കന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്‍ക് എന്ന കമ്പനിയെ കടം തിരിച്ചുപിടിക്കല്‍ നടപടികളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ്. കമ്പനി സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയിലാണ് നടപടി. 

നീരവിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലറും (എല്‍ഒസി), ബ്ലൂ കോര്‍ണര്‍ നോട്ടീസും സിബിഐ നേരത്തെ പുറപ്പെടുവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.