കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമിലെ രതീഷിന് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്. ഇന്നലെ രാവിലെ രതീഷ് പരിശീലകന് നാസറിനൊപ്പമെത്തി മന്ത്രിയെ കണ്ട് ജോലിക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കസ്റ്റംസില്‍ ഗസ്റ്റ് പ്ലെയറാണ് രതീഷ്. 2005 മുതല്‍ എട്ടു വര്‍ഷം സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുണ്ട്. ഫെഡറേഷന് കപ്പിലും കളിച്ചിട്ടുണ്ട്. കോഴിക്കോട് മൂലാട് സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: