പിണറായി ഏകാധിപതിയെന്ന് സിപിഐ

Saturday 3 March 2018 4:14 am IST
"undefined"

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും സര്‍ക്കാരിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐ സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം. ദേശീയ നേതൃത്വവും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വിമര്‍ശനം നേരിട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. സിപിഐ മന്ത്രിമാരുടെ ഉള്‍പ്പെടെ വകുപ്പുകളില്‍ ഇടപെടുന്നു. മുഖ്യമന്ത്രിയുടെ ഒമ്പത് ഉപദേശകര്‍, എല്‍ഡിഎഫ് നയത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ലൈഫ് പദ്ധതി തട്ടിപ്പാണ്, അഴിമതിക്കാരെ വെള്ള പൂശാനുള്ള സംവിധാനമായി വിജിലന്‍സ് മാറി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു. ധനമന്ത്രി തോമസ് ഐസക് സ്വപ്‌ന ലോകത്തെ ബാലഭാസ്‌കരനാണ്. ജിഎസ്ടി നികുതി കിട്ടുമെന്നും കിഫ്ബിയിലൂടെ വികസനം നടത്താനാകുമെന്നുമുള്ള സ്വപ്‌നത്തിലാണ് ഐസക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.