ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികള്‍ കാഞ്ചി കാമകോടി പീഠാധിപതി

Saturday 3 March 2018 4:13 am IST
"undefined"

തൃശൂര്‍: കാഞ്ചി -കാമകോടി പീഠാധിപതിയായി ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികള്‍ ചുമതലയേറ്റു. കാഞ്ചി ശങ്കരാചാര്യ പരമ്പരയിലെ എഴുപതാമത് ആചാര്യനും സമാധിയായ ജയേന്ദ്ര സരസ്വതി സ്വാമികളുടെ ശിഷ്യനുമാണ്. 

ജയേന്ദ്രസരസ്വതി സ്വാമികളുടെ സമാധിയെത്തുടര്‍ന്ന് വ്യാഴാഴ്ച കാഞ്ചി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ വിജയേന്ദ്രസരസ്വതി സ്വാമികള്‍ ചുമതലയേറ്റതായി മഠം അധികൃതര്‍ അറിയിച്ചു.

അന്‍പത്തിയൊന്ന് വയസ്സുള്ള വിജയേന്ദ്ര സരസ്വതി വേദ-വേദാന്ത പാഠങ്ങളില്‍ അഗാധ വിജ്ഞാനമുള്ള പണ്ഡിതനാണ്. 

983 മെയ് 29ന് പതിമൂന്നാം വയസ്സിലാണ് ശങ്കരാചാര്യരായി അദ്ദേഹം സംന്യാസം സ്വീകരിച്ചത്. പൂര്‍വ്വാശ്രമത്തിലെ പേര് ശങ്കരനാരായണന്‍ എന്നായിരുന്നു. 

തെലുങ്ക് ബ്രാഹ്മണകുടുംബത്തില്‍ 1969 ലാണ് ജനനം. അഛന്‍ വേദപണ്ഡിതനായ എം. കൃഷ്ണമൂര്‍ത്തി.അമ്മ അംബാലക്ഷ്മി. 

ചെറുപ്പത്തിലേ വേദപഠനത്തില്‍ തത്പരനായിരുന്ന ശങ്കര നാരായണന്റെ ജ്ഞാനതൃഷ്ണയാണ് ജയേന്ദ്രസരസ്വതിയെ ആകര്‍ഷിച്ചത്. കാഞ്ചിയില്‍ നടന്ന വിദ്വല്‍ സദസ്സില്‍ മഹാപണ്ഡിതന്മാരെപ്പോലും ബാലനായ ശങ്കരനാരായണന്‍ തിരുത്തുന്നത് ജയേന്ദ്രസരസ്വതി സ്വാമികളുടെ ശ്രദ്ധയില്‍പ്പെടാനിടയായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ചന്ദ്രശേഖര സരസ്വതി സ്വാമികളുടെ അനുവാദപ്രകാരം ദീക്ഷ നല്‍കി പിന്‍ഗാമിയാക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.