അയോധ്യ രാമജന്മഭൂമി തന്നെയെന്ന് ചരിത്രരേഖകള്‍ ശരിവെയ്ക്കുന്നു: ശശി തരൂര്‍

Saturday 3 March 2018 4:12 am IST
"undefined"

കൊച്ചി: ഉത്തരേന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും അയോധ്യ രാമജന്മഭൂമിയെന്ന് വിശ്വസിക്കുന്നവരാണെന്നും അതുതന്നെയാണ് പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദിന്റെ പഠനങ്ങളും ശരിവെയ്ക്കുന്നതെന്നും ശശി തരൂര്‍ എംപി. മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ തരൂരിന്റെ 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു' എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയൊരു മതേതര രാജ്യമാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശം ഓരോ പൗരനും ലഭിക്കണം. ഓരോരുത്തരും ഓരോ വിശ്വാസമുള്ളവരാണ്. ദൈവത്തിലും വിധിയിലും സത്യത്തിലും വിശ്വസിക്കുന്നവരുണ്ട്. മതവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങള്‍ നിത്യസംഭവമായി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിവ നിര്‍ബന്ധിപ്പിച്ച് വിളിപ്പിക്കേണ്ടതല്ല, രാജ്യത്തോട് ആദരവും ബഹുമാനമുള്ളവര്‍ സ്വയം തോന്നി ചെയ്യേണ്ടതാണ് അത്, തരൂര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.