കാനത്തെ കടന്നാക്രമിച്ച് കേരള കോണ്‍ഗ്രസ്

Saturday 3 March 2018 4:09 am IST
"undefined"

കോട്ടയം: എല്‍ഡിഎഫ് പ്രവേശനത്തിന്റെ പേരില്‍ കെ.എം. മാണിയേയും കൂട്ടരെയും രൂക്ഷമായി വിമര്‍ശിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കേരള കോണ്‍ഗ്രസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് സിപിഐ സമ്മേളന പ്രതിനിധികള്‍ക്ക് അയച്ച തുറന്ന കത്തില്‍ കാനത്തെയും സിപിഐയെയും കടന്നാക്രമിക്കുകയാണ്.

കേരള കോണ്‍ഗ്രസ് ആലോചിച്ചിട്ടു പോലുമില്ലാത്ത എല്‍ഡിഎഫ്  പ്രവേശന വിഷയത്തില്‍ അമിതാവേശത്തോടെയും അതിവൈകാരികതയോടെയുമാണ് കാനം പ്രതികരിക്കുന്നത്. ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഫോബിയ ബാധിച്ച് നിലവിട്ട മട്ടില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രോശങ്ങളും ജല്‍പ്പനങ്ങളും കാനം എന്ന വ്യക്തിക്ക് ചേരുമായിരിക്കും. എന്നാല്‍ സിപിഐയുടെ സെക്രട്ടറി എന്ന പദവിക്ക് ചേരുമോ എന്നത് സമ്മേളന പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നതായി കത്തില്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.