കോംഗോയില്‍ വംശീയ കലാപം: 33 പേര്‍ മരിച്ചു

Saturday 3 March 2018 8:43 am IST
"undefined"

ബുനിയ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇതുരി പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 33 പേര്‍ മരിച്ചു. ഹെമ, ലെന്തു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇത്രയും പേരുടെ ജീവനെടുത്തത്. 

ഡിസംബര്‍ മുതല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. രണ്ട് ലക്ഷത്തോളം ആളുകള്‍ മേഖലയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

1997-2003 കാലയളവില്‍ ഇതുരി പ്രവിശ്യയില്‍ വംശീയ കലാപത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.