നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപി സര്‍ക്കാര്‍ വരും

Saturday 3 March 2018 9:54 am IST
നാഗാലാന്‍ഡില്‍ ബിജെപിയും എന്‍ഡിപിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കും. നാഗാലാന്‍ഡിലെ ഭരണ പാര്‍ട്ടിയായ എന്‍പിഎഫ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അംഗീകരിച്ച പ്രമേയം ബിജെപിയോടൊപ്പം നില്‍ക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവിടെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഉറപ്പായി.
"undefined"

ഷിമോഗാ: തെരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉറപ്പായി. ത്രിപുരയില്‍ ഭരണകക്ഷിയായ സിപിഎമ്മിനെ വിറപ്പിച്ച് ബിജെപിയുടെ വന്‍ മുന്നേറ്റം.

നാഗാലാന്‍ഡില്‍ ബിജെപിയും എന്‍ഡിപിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കും. നാഗാലാന്‍ഡിലെ ഭരണ പാര്‍ട്ടിയായ എന്‍പിഎഫ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അംഗീകരിച്ച പ്രമേയം ബിജെപിയോടൊപ്പം നില്‍ക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവിടെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഉറപ്പായി.

മേഘാലയയില്‍ ബിജെപി സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിനൊപ്പം പിഡിഎഫ് ചേര്‍ന്നാല്‍ ബിജെപി-എന്‍പിപി സഖ്യത്തിനൊപ്പമാകും. എന്നാല്‍, പിഡിഎഫ് ബിജെപിയോടൊപ്പം പോകുന്നതിനോട് എതിരല്ല. 10 സീറ്റോളം മുന്നണികളിലൊന്നും ചേരാതെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്കുണ്ട്. വിശാല താല്‍പര്യംമുന്‍ നിര്‍ത്തി ഈ കക്ഷികള്‍ കേന്ദ്രംഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം ചേരാനാണ് താല്‍പര്യം. മേഘാലയയില്‍ കോണ്‍ഗ്രസ് 25 സീറ്റു നേടിയാല്‍ സംസ്ഥാനത്ത് തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത ഏറെയാണ്.

ത്രിപുരയില്‍ 28 സീറ്റുവീതം നേടി ബിജെപിയും സിപിഎമ്മും തുല്യനിലയിലാണ്. ഒരു സീറ്റ് ഒഴിവുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.