അഗര്‍ത്തല: സംസ്ഥാന രൂപീകരിച്ചതിന് ശേഷം ഇന്നേവരെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ലാതിരുന്ന ബിജെപി ഇത്തവണ നടത്തുന്നത് ആരെയും ഞെട്ടിക്കുന്ന കുതിപ്പാണ്. ത്രിപുരയില്‍ 36 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. 23 സീറ്റുകളില്‍ മാത്രമാണ് സിപിഎം മുന്നിലുള്ളത്.
ത്രിപുരയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫലം പൂര്‍ണമായും പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന് മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദാ കാരാട്ട് പറഞ്ഞു.
ധന്പൂര് മണ്ഡലത്തില്‍ മത്സരിക്കുന്ന മണിക് സര്‍ക്കാര്‍ ഏറെ പിന്നിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇടയ്ക്ക് അല്പം സിപിഎം ആശ്വാസവാര്‍ത്തകള്‍ എത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: