ത്രിപുര ഭരിക്കുമെന്ന് ബിജെപി, 45 സീറ്റു നേടും (ബിജെപി 35-സിപിഎം 25)

Saturday 3 March 2018 10:27 am IST
"undefined"

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് ഫലം മാറിമറിയുമ്പോള്‍ ബിജെപി പറയുന്നു, സര്‍ക്കാര്‍ ഞങ്ങളുണ്ടാക്കും. സീറ്റെണ്ണത്തില്‍ 28 സീറ്റു വീതം നേടി ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പമെന്ന സ്ഥിതിയില്‍നിന്ന്  ബിജെപിക്ക് മേല്‍ക്കൈയിലെത്തി. 31 സീറ്റില്‍ ബിജെപി മുന്നേറ്റം പറയുമ്പോള്‍ ബിജെപി നേതാക്കള്‍ പറയുന്നു, ത്രിപുര ബിജെപി ഭരിക്കും. 

ബിജെപി 35 സീറ്റു മുന്നേറ്റം കടന്നാല്‍ 42 കിട്ടുമെന്നാണ് ഞങ്ങളുടെ കണക്ക്. 42-ല്‍ എത്തിയാല്‍ ഉറപ്പായും പാര്‍ട്ടിക്ക് 45 സീറ്റു നേടി അധികാരത്തില്‍ വരാനാകും, പാര്‍ട്ടിയുടെ ത്രിപുര തെരഞ്ഞെടുപ്പ് നിയന്ത്രിക്ക ഹിമന്ത ബിശ്വാസ് പറയുന്നു.

രണ്ട് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞു. ത്രിപുരയുടെ ഗ്രാമ പ്രദേശങ്ങളിലെ വോട്ടെണ്ണാന്‍ കിടക്കുന്നു, വനവാസി സീറ്റുകളില്‍ ഫലം വരാനുണ്ട്. ബിജെപി ഭരിക്കും, ബിജെപി നേതാക്കള്‍ പറയുന്നു.

ബിജെപി വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് വന്‍ ആഘോഷം നടക്കുകയാണ്. 

നിലവില്‍ ബിജെപിക്ക് 35 സീറ്റിലും സിപിഎം 25 സീറ്റിലുമാണ് മുന്നേറുന്നത്. സൗത്ത് ത്രിപുരയില്‍ ഒഴികെ എല്ലായിടത്തും ബിജെപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിസ് പൂജ്യം സീറ്റാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.