സംസ്ഥാനത്ത് ചൂട് കൂടുന്നു

Saturday 3 March 2018 10:33 am IST
"undefined"

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് കനക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. പകല്‍ താപനില 38 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയരുന്നത്. സാധാരണ മാര്‍ച്ച് ആദ്യ ആഴ്ച അനുഭവപ്പെടുന്നതിനേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണിത്. രാത്രിയിലെ താപനിലയും 28 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കാലാവസ്ഥാമാറ്റമാണ് താപനില ഇത്രയും ഉയരാന്‍ ഇടയാക്കിയതെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

നഗരപ്രദേശങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ താപനില ഉയരാനാണ് സാധ്യത. പകല്‍ പുറം ജോലികള്‍ കഴിവതും ഒഴിവാക്കണം. 11 മുതല്‍ മൂന്നു മണിവരെ തൊഴിലാളികള്‍ക്ക് ഇടവേള നല്‍കാന്‍ തൊഴില്‍വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.