അറംപറ്റി യെച്ചൂരിയുടെ വാക്കുകള്‍

Saturday 3 March 2018 10:54 am IST
വോട്ടെണ്ണുന്ന ത്രിപുരയിലും തോല്‍വിയുടെ വക്കില്‍ സിപിഎം എത്തിയതോടെ യെച്ചൂരി പറഞ്ഞത് പോലെ കേരള പാര്‍ട്ടി മാത്രമാകും സിപിഎം.
"undefined"

കൊച്ചി: സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകളെ അക്ഷരാര്‍ത്ഥത്തില്‍ അറംപറ്റുന്നതാക്കി ത്രിപുരയിലെ ബിജെപി മുന്നേറ്റം. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്സിസ്റ്റ്) അല്ലെന്നാണ് തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി ഓര്‍മ്മിപ്പിച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കരുവാക്കി കോണ്‍ഗ്രസ് സഹകരണത്തെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍ക്കുന്നതാണ് യെച്ചൂരിയെ പ്രകോപിപ്പിച്ചത്. 

ബംഗാളിലെ പാര്‍ട്ടി ഭരണം അസ്തമിച്ചിട്ട് വര്‍ഷങ്ങളായി. അവിടെ തൃണമൂലുകാരുടെ ഗുണ്ടകളെ പേടിച്ച് പരിപാടി നടത്താന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വോട്ടെണ്ണുന്ന ത്രിപുരയിലും തോല്‍വിയുടെ വക്കില്‍ സിപിഎം എത്തിയതോടെ യെച്ചൂരി പറഞ്ഞത് പോലെ കേരള പാര്‍ട്ടി മാത്രമാകും സിപിഎം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും ബിജെപിയുടെ വിജയമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.